ഓപ്പറേറ്റർ കാർഡ്ഷ്രെഡർ · ജൈവ മാലിന്യ ഷ്രെഡർ (OWS)മലയാളം · Malayalam
വൃത്തിയാക്കലും പരിപാലനവും
ഷ്രെഡർ · മെയിന്റനൻസ് നടപടിക്രമം
ഓരോ ബാച്ചിനും ശേഷം
- ഓഫ് ചെയ്ത് പ്ലഗ് ഊരുക.ബ്ലേഡുകൾ പൂർണ്ണമായി നിൽക്കുന്നതുവരെ കാത്തിരിക്കുക.
- ഷ്രെഡ് ചെയ്ത മാലിന്യമുള്ള ക്രേറ്റ് പുറത്തെടുക്കുക.
- വെള്ളം പിടിക്കാൻ താഴത്തെ അറയിൽ ഒരു ബക്കറ്റ് വെക്കുക.
പ്ലഗിലും സ്വിച്ചിലും മോട്ടോറിലും വെള്ളം ആകാതെ നോക്കുക.
- ബ്ലേഡുകളിൽ വെള്ളം ഒഴിക്കുക.നനവുള്ളപ്പോൾ തന്നെ ചെയ്യുക, അപ്പോൾ മാലിന്യം ഉണങ്ങിപ്പിടിക്കില്ല.
- പറ്റിപ്പിടിച്ച മാലിന്യം സ്ക്രേപ്പർ ടൂൾ കൊണ്ട് നീക്കുക.ഒരിക്കലും കൈ ഉപയോഗിക്കരുത്. നിന്നാലും ബ്ലേഡുകൾക്ക് മൂർച്ചയുണ്ട്.
- ഹോപ്പറും ക്രേറ്റ് വെക്കുന്ന അറയും തുടയ്ക്കുക.
- അഴുക്കുവെള്ളം ഓടയിൽ ഒഴിക്കുക.
- തറ തുടച്ച് ഉണക്കുക.
മാസത്തിൽ രണ്ടുതവണ
- പുറംഭാഗവും ഷ്രെഡിംഗ് ഭാഗവും D7 Diversey ലിക്വിഡ് കൊണ്ട് വൃത്തിയാക്കുക.ആദ്യം ഓഫ് ചെയ്ത് പ്ലഗ് ഊരുക. മൃദുവായ തുണി കൊണ്ട് തുടയ്ക്കുക.
പതിവായി
- അയഞ്ഞ സ്ക്രൂകളും ബോൾട്ടുകളും ഉണ്ടോ എന്ന് നോക്കുക.കണ്ടാൽ ഞങ്ങളെ അറിയിക്കുക.
- പവർ കേബിളിൽ മുറിവുണ്ടോ എന്ന് നോക്കുക.കേടുണ്ടോ? മെഷീൻ ഉപയോഗിക്കരുത്. ഞങ്ങളെ വിളിക്കുക.
ബ്ലേഡുകളുടെ മൂർച്ച പോയോ കേടായോ? ഞങ്ങളെ വിളിക്കുക. ഞങ്ങളുടെ ടെക്നീഷ്യൻമാർ മാത്രമേ ബ്ലേഡ് മാറ്റാവൂ.
ഒരിക്കലും സ്വിച്ച് ബോക്സോ മോട്ടോർ കവറോ തുറക്കരുത്. ഞങ്ങളെ വിളിക്കുക.
ഒരിക്കലും കൺട്രോൾ പാനൽ തുറക്കുകയോ വയറിംഗിൽ തൊടുകയോ ചെയ്യരുത്. ഷോക്ക് അടിച്ചാൽ ഉടനെ മെയിൻ MCB ഓഫ് ചെയ്ത് ഞങ്ങളെ വിളിക്കുക.